കുട്ടികൾക്ക് മദ്യം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

കൊല്ലം: ചടയമംഗലത്ത് കുട്ടികൾക്ക് മദ്യം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.

രണ്ടു വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ് പ്രതിയായ ബൈജു. പരിസരത്തുളള കുട്ടികളെ ഫാമിലെ ജോലി ചെയ്യാനെന്ന പേരിൽ ഇയാൾ വിളിച്ച് വരുത്താറുണ്ട്. ആഹാരത്തിനൊപ്പം കുട്ടികൾക്ക് ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകും.

രാത്രിയും ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മൊബൈൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതായും പരാതിയിലുണ്ട്.

14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് ഇരകൾ. കുട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റം മനസ്സിലാക്കിയ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ സമീപിച്ചു. കൗൺസിലിംഗിൽ പീഡന വിവരം പുറത്തായി. 2022 മുതൽ പീഡനം തുടരുന്നുണ്ട്.

കഴിഞ്ഞ മാസം 11ന് മൂന്ന് കുട്ടികളുടെ പരാതിയിൽ പൊലീസ് മൂന്ന് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ബൈജുവിനെ ചടയമംഗലം പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments