കൊല്ലം: കൊല്ലം കുളത്തൂപുഴയിൽ എൽ.പി സ്കൂൾ വിദ്യാർഥികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തിഷായെയാണ് കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗികാതിക്രമം നടത്തിയതിനുമാണ് അറസ്റ്റ് ചെയ്‌തത്. രക്ഷിതാക്കളുടെ പരാതിയിൽ കുട്ടികളുടെ മൊഴി രേഖപെടുത്തി രണ്ട് കേസുകൾ ആണ് കുളത്തൂപുഴ പൊലീസ് എടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ മടത്തറയിൽ നിന്നും പൊലീസ് പിടികൂടി.

പ്രതിയെ വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. കൂടുതൽ കുട്ടികളിൽ നിന്നും മൊഴി രേഖപെടുത്തി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസിൻറെ നീക്കം. അധ്യാപകനെതിരെ ഉള്ള പരാതി സ്കൂൾ അധികൃതർ ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നുള്ള ആരോപണം പൊലീസ് പരിശോധിക്കും