2024ൽ നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയകരം ; വീണ്ടും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ച് ഐ.എസ്.ആർ.ഒ

ബെം​ഗളൂരു : വീണ്ടും വിജയത്തിളക്കവുമായി ഐ.എസ്.ആർ.ഒ . ജനുവരി ഒന്നിന് ഐഎസ്‍ആർഒ വിക്ഷേപിച്ച എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിൽ പിഎസ്എൽവി 400 ഭ്രമണം പൂർത്തിയാക്കി.

ഇനി 73 ദിവസം കൂടി ഭ്രമണപഥത്തിൽ തുടരുമെന്നും എല്ലാ പേലോഡുകളും പ്രവർത്തനക്ഷമമാണെന്നാണ് ഐഎസ്‍ആർഒ റിപ്പോർട്ട് . 2024 തുടക്കത്തിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു. തമോഗർത്ത രഹസ്യങ്ങൾ കണ്ടെത്തുക, എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസിലാക്കുക, ജ്യോതിശാസ്ത്ര രംഗത്തെ നിർണായക വിവരങ്ങൾ അറിയുക എന്നിവയാണ് എക്‌സ്‌പോസാറ്റ് ലക്ഷ്യമിടുന്നത്.

വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്തുന്നതിനായി ഇസ്രോ വിക്ഷേപിക്കുന്ന ആദ്യ സാറ്റലൈറ്റാണ് എക്‌സ്‌പോസാറ്റ്. പിഎസ്എൽവിയുടെ 60-ാം വിക്ഷേപണമാണിത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments