ലക്‌നൗ : ജ്ഞാനവാപി മസ്ജിദും പരിസരവും ഹിന്ദു വിശ്വാസികൾക്ക് തിരികെ നൽകണം . അതിന് മുസ്ലീങ്ങൾ തയ്യാറാകണമെന്ന് വിഎച്ച്പി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ സർവ്വേയിൽ ജ്ഞാനവാപ്പിയിൽ നിന്നും ക്ഷേത്രത്തിന്റെ തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് വിഎച്ച്പി രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസമാണ് സർവ്വേയുടെ വിശദമായ റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്തുവിട്ടത്. ജ്ഞാനവാപിയിൽ ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. റിപ്പോർട്ടിനൊപ്പം പരിശോധനയിൽ കണ്ടെടുത്ത വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ജ്ഞാനവാപി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ്. ഇതിനുള്ള തെളിവുകൾ പരിശോധനയിൽ നിന്നും ലഭിച്ചു. വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

സത്യം വ്യക്തമായ സ്ഥിതിക്ക് മസ്ജിദും പരിസരവും ഹിന്ദുക്കൾക്ക് തിരികെ അപകടത്തിൽ അഞ്ജുമാൻ ഇന്തസാമിയ കമ്മിറ്റി തയ്യാറാകണം എന്നും വിഎച്ച്പി വ്യക്തമാക്കി. 17ാം നൂറ്റാണ്ടിൽ മുസ്ലീം ഭരണാധികാരിയായ ഔറംഗസേബ് ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്‌നും വ്യക്തമാക്കി. പരിശോധനയ്ക്കിടെ മസ്ജിദിനുള്ളിൽ നിന്നും ക്ഷേത്രം നിലനിന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ക്ഷേത്രത്തിൻ്റെ മറ്റ് ഭാഗങ്ങളും കണ്ടെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.