
Kerala Government News
സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ജീവനക്കാർക്കുള്ള ഹാജർ പുസ്തകം പൂർണ്ണമായും ഒഴിവാക്കി. സ്പാർക്ക് ബന്ധിത ബയോമെട്രിക പഞ്ചിംഗ് സംവിധാനം പൂർണ്ണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് അതോടൊപ്പം തുടർന്ന് വന്നിരുന്ന ഹാജർ പുസ്തകം ഒഴിവാക്കിയത്.
എന്നാൽ, ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ സ്പാർക്ക് ബന്ധിത ബയോമെട്രിക പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തേണ്ടതാണെന്നും ഇക്കാര്യങ്ങൾ മേലധികാരികൾ ഉറപ്പുവരുത്തേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.
നവംബർ 26നാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയത്.
