CinemaNewsSocial Media

ഇതാണ് ഒർജിനൽ ഗംഗുഭായ് ! ആലിയ ഭട്ടിന് വെല്ലുവിളിയായി നോറ മുസ്കാൻ

ബിഗ് ബോസ് മലയാളം സീസൺ ആറിലെ മോൺസ്റ്റർ നോറയെ മലയാളികൾ അത്രവേഗം മറക്കില്ല. തുടക്കം മുതൽ ഒടുക്കം വരെ കരച്ചിലും കണ്ണീരുമായി നിറസാന്നിധ്യമായിരുന്നു നോറ. ഇപ്പോഴിതാ, നോറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ റീലും മേക്കോവറുമാണ് വൈറലാകുന്നത്. നിരവധി റീലുകൾ ചെയ്തിട്ടുള്ള താരമാണെങ്കിലും ഇത്തവണ നോറയുടെ റീൽ കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. ഇത് നോറ തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം.

അത്തരത്തിലൊരു മേക്കോവറാണ് നോറ നടത്തിയിരിക്കുന്നത്. ആലിയയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഗംഗുഭായ് കത്ത്യവാടിയിലെ നടിയുടെ ലുക്കിലാണ് നോറ ഇത്തവണയെത്തിയത്. ലുക്കും ഡയലോഗ് പ്രസന്റേഷനുമെല്ലാം ആലിയ ഭട്ടിനെപ്പോലെ തന്നെ നോറ നന്നായി അനുകരിച്ചിട്ടുണ്ട്. കൂടാതെ, നോറയെ ഈ ലുക്കിൽ കണ്ടാൽ ആലിയ ഭട്ടല്ലേ എന്നും തോന്നിപോകും. അതിനാൽ ഏതാണ് ഒർജിനൽ എന്ന് തിരിച്ചറിയാനാകാതെ വണ്ടറടിച്ചിരിക്കുകയാണ് ആരാധകർ. ഒരു നിമിഷം ആലിയ ഭട്ട് ആണെന്ന് കരുതി എന്നാണ് ആരാധകരുടെ കമന്റ്. ഒറിജിനലിനെ വെല്ലുന്ന ​ഗം​ഗുഭായ് എന്നും ചിലർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *