പാലക്കാട്: പതിനൊന്നുവയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. എടത്തനാട്ടുകര കോട്ടപ്പള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിതാന്‍ സക്കീറാണ് ആണ് ജീവനൊടുക്കിയത്.

സ്‌കൂളില്‍ നിന്ന് ടൂര്‍ പോകാന്‍ ഫീസ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന. ഇന്ന് രാവിലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ മാതാവ് റിതാനെ കണ്ടെത്തുന്നത്.

കോട്ടപ്പള്ളി സ്വദേശി സക്കീര്‍ ഹുസൈന്‍ – ഹയറുന്നിസ ദമ്പതികളുടെ മകനാണ് റിതാന്‍. നാളെയാണ് സ്‌കൂളില്‍ നിന്ന് വയനാട്ടിലേക്ക് ടൂറ് പോകാന്‍ നിശ്ചയിച്ചിരുന്നത്. ടൂറിന് പോകാന്‍ പേര് കൊടുത്തിരുന്നെങ്കിലും ഇതിനുള്ള ഫീസ് വീട്ടുകാര്‍ കൊടുത്തിരുന്നില്ല. പണമില്ലാതെ ടൂറിന് പോകാന്‍ സാധിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരും റിതാനെ അറിയിച്ചിരുന്നു.

റിതാന്റെ പിതാവ് ഗള്‍ഫിലാണ്. വീട്ടില്‍ അമ്മ ഹയറുന്നിസ മാത്രമാണുള്ളത്. ടൂറിന് ഫീസ് കിട്ടാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.