ഭാര്യയുടെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഒളിവിലായിരുന്ന ഭർത്താവും ഭാര്യയും കീഴടങ്ങി

ഭാര്യയുടെ സഹായത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായവര്‍ കീഴടങ്ങി. ഒളിവില്‍ കഴിയുകയായിരുന്ന ഇവരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങല്‍.

വയനാട് കേണിച്ചിറയിയാണ് സംഭവം. പൂതാടി ചെറുകുന്ന് പ്രചിത്തന്‍(45) ഭാര്യ സുജ്ഞാന(38) എന്നിവരാണ് തിങ്കളാഴ്ച കേണിച്ചിറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ദമ്പതിമാര്‍ ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്പറ്റ അഡീ. സെഷന്‍സ് കോടതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ പൂതാടി കോട്ടവയല്‍ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ്(59) റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷയും കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

പെണ്‍കുട്ടിയെ 2020 മുതല്‍ 2023 വരെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒന്‍പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പിഡിപ്പിതായി പരാതിയില്‍ പറയുന്നത്. റിമാന്‍ഡിലുള്ള പ്രതി സുരേഷ് കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്.

പ്രചിത്തന്‍ തന്റെ വീട്ടില്‍വെച്ച് പരാതിക്കാരിയും വിദ്യാര്‍ഥിനിയുമായിരുന്ന പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഭാര്യ ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റംതോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് കേണിച്ചിറ എസ്.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു.

ഇതിനിടെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പോലീസ് സംഘം അവിടെയും അന്വേഷണം നടത്തി. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി എന്ന് പൊലീസ് വെളിപ്പെടുത്തിയാരുന്നു. അതിനു പിന്നാലെയാണ് പ്രതികളായ ദമ്പതിമാര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments