തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ കേസ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഏറ്റെടുക്കണമെന്ന് പരാതിക്കാരൻ അഡ്വക്കറ്റ് ഷോൺ ജോർജ്. നിലവിലെ അന്വേഷണം വീണയെ രക്ഷിക്കുന്ന തരത്തിലാണെന്നും ഇതിൽ കൂടുതൽ ശക്തമായ അന്വേഷണം വേണമെന്നും വ്യക്തമാക്കി ഷോൺജോർജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് .
അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷനിലേക്ക് നൽകണമെന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നടത്തിയ കൊള്ള പുറത്ത് കൊണ്ടുവരണമെന്നുമാണ് ഷോൺജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കമ്പനികാര്യ മന്ത്രാലയം നടത്തുന്ന അന്വേഷണം നിസാരമായി ഒതുങ്ങിത്തീരാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് കൊണ്ടാണ് അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷനിലേക്ക് നൽകണമെന്ന ആവശ്യം ഉയർത്താൻ കാരണം .
നിലവിലെ അന്വേഷണ പരിധിയിൽ നിന്ന് മാറി കേസ് വിശാലമായി അന്വേഷണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷോൺജോർജ് . മുഖ്യമന്ത്രിയുടെ മകൾഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം വന്നിരിക്കുന്നത് ഒരു മഞ്ഞു മലയുടെ അഗ്രം കാണുന്ന തരത്തിലാകുമെന്ന് പി.സി. ജോർജിന്റെ മകനും അഡ്വക്കറ്റുമാ. ഷോൺ ജോർജ് നേരത്തെയും പറഞ്ഞിട്ടുണ്ട് .
ഇക്കാര്യത്തിലുള്ള തന്റെ നിയമ പോരാട്ടം ആരംഭിച്ച അന്നുമുതൽ സംസ്ഥാനം പോലീസും അന്വേഷണ ഏജൻസികളും രഹസ്യമായി പിന്തുടരുകയാണെന്നും മുഖ്യമന്ത്രി്‌യുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയ്‌ക്കെതിരെ കേന്ദ്ര അന്വേഷണത്തിന് താൻ നൽകിയപൊതു താത്പര്യ ഹർജിയെ തുടർന്നാണ് എസ് എഫ് ഐ ഓ അന്വേഷണ ഉത്തരവിട്ടതെന്നും കേസ് തെളിയിക്കാൻ ഏതറ്റം വരെ പോകേണ്ടി വന്നാലും അതിന് താൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്