മാലി : ചികിത്സയ്‌ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കാൻ സമ്മതിച്ചില്ല. മാലിയിൽ ബാലന് ദാരുണാന്ത്യം. മാലിദ്വീപ് സ്വദേശിയായ 14 കാരനാണ് മരിച്ചത്. മാലിദ്വീപിൽ ഇന്ത്യ – മാലദ്വീപ് തർക്കത്തിന് മുമ്പ് വരെ അത്യാഹിത ചികിത്സയ്ക്ക് ഉപയോഗിച്ച വിവമാനം മാലി പ്രസിഡന്റ് മുഹമ്മദ് മുയിസുവ ഇന്ത്യ – മാലദ്വീപ് തർക്കത്തിന് ശേഷം ഉപയോഗിക്കാൻ അനുമതി നൽകിയില്ല. അതിനാൽ ചികിത്സ ലഭിക്കാതെ കുട്ടിക്ക് ജീവൻ നഷ്ടമാകുകയായിരുന്നു .
ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായില്ല.
വിമാനത്തിന് അനുമതി നൽകിയതിലെ കാലതാമസമാണ് കുട്ടിയുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. മാലയിലെ ഒരു പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച് , ഇന്ത്യ നൽകിയ ഡോർണിയർ വിമാനം മാലിദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിച്ചിരുന്നത്. ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ച് വന്നിരുന്നത്. കുട്ടിയുടെ മരണത്തിന് പിന്നാലെ നിരവധി പേർ മുഹമ്മദ് മുയിസുവിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്