ഡൽഹി : അയോധ്യയിലെ പ്രസാദമെന്ന വ്യാചേന ഓൺലൈൻ വഴി മധുരപലഹാര വിൽപ്പന . വിൽപ്പനക്കാർക്കെതിരെ നടപടിയെടുത്ത് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ . ശ്രീ റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരിൽ ലഡുവും പേഡയുമാണ് വിതരണം ചെയ്തത് .

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയ്ക്ക് നോട്ടീസ് അയക്കുകയായിരുന്നു. നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ആമസോണിൽ വിൽക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അമസോണിനെ അറിയിച്ചു .

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ തെറ്റായ രീതിയിലുള്ള വിൽപന അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ആമസോൺ ൽപ്പനക്കാർക്കെതിരെ നടപടിയെടുത്തത് . സംവഭത്തിൽ ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് ആമസോണിനോട് നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതികരണം ലഭിച്ചില്ലെങ്കിൽ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം സ്ഥാപനം നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു .