യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ 83.08 ആയി ഉയര്‍ന്നു

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ മൂന്നാം സെഷനിലും 6 പൈസ ഉയര്‍ന്ന് 83.08 ആയി ഉയര്‍ന്നു. യു.എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജനുവരി 9 ന് ആദ്യ വ്യാപാരത്തില്‍ വലിയ നേട്ടാമാണ് ഇപ്പോള്‍ രൂപ കൈവരിച്ചിരിക്കുന്നത്. ആഭ്യന്തര ഇക്വിറ്റി വിപണിയില്‍ നിന്നുള്ള നല്ല സൂചനയും വിദേശ സ്ഥാപന നിക്ഷേപകരുടെ സ്ഥിരമായ വാങ്ങലുകളും ഇന്ത്യന്‍ കറന്‍സിയെ പിന്തുണച്ചതായി ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.


ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, ആഭ്യന്തര കറന്‍സി 83.07 ല്‍ ശക്തമായി തുറന്ന് പ്രാരംഭ ഇടപാടുകളില്‍ ഡോളറിനെതിരെ 83.04 ലെവലിലേക്ക് ഉയര്‍ന്നു. പ്രാദേശിക യൂണിറ്റ് പിന്നീട് ഗ്രീന്‍ബാക്കിനെതിരെ 83.08 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്, മുന്‍ ക്ലോസിനേക്കാള്‍ 6 പൈസയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

ആഭ്യന്തര കറന്‍സി വെള്ളിയാഴ്ച 9 പൈസ നേട്ടമുണ്ടാക്കിയതിന് ശേഷം തിങ്കളാഴ്ച ഒരു പൈസ ഉയര്‍ന്ന് 83.14 ല്‍ എത്തി.
ആഭ്യന്തര പണപ്പെരുപ്പ സംഖ്യകളും ഈ ആഴ്ച അവസാനം പുറത്തുവിടുന്ന യുഎസില്‍ നിന്നുള്ള ഡാറ്റയും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.


അതേസമയം, ആറ് കറന്‍സികളുടെ ഒരു കുട്ടയ്ക്കെതിരെ ഗ്രീന്‍ബാക്കിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക തിങ്കളാഴ്ച 0.07% താഴ്ന്ന് 101.85 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 0.33 ശതമാനം ഉയര്‍ന്ന് 76.37 ഡോളറിലെത്തി.

ആഭ്യന്തര ഇക്വിറ്റി വിപണിയില്‍, 30-ഷെയര്‍ ബെഞ്ച്മാര്‍ക്ക് സെന്‍സെക്സ് 463.29 പോയിന്റ് അഥവാ 0.65 ശതമാനം ഉയര്‍ന്ന് 71,818.51 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. വിശാലമായ നിഫ്റ്റി 146 പോയിന്റ് അഥവാ 0.68 ശതമാനം ഉയര്‍ന്ന് 21,659 പോയിന്റിലെത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments