CrimeNational

ക്രൂര പീഡനത്തിനിരയാക്കി കൃഷിതോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട ദളിത് പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു

പ്രതാപ്ഗഡ്; ഇന്ത്യയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് കേസായിരുന്നു നിര്‍ഭയ കൊലക്കേസ്. നിര്‍ഭയ കേസിന്‍രെ നാള്‍വഴികളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ വലിയ ശിക്ഷകളും സ്ത്രീകളെ സംരക്ഷിക്കാന്‍ അനവധി സുരക്ഷകളും വന്നിരുന്നു. എന്നാല്‍ അന്നുമിന്നും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിയത് മാത്രമേ ഉള്ളുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. യുപിയില്‍ ക്രൂരബലാല്‍സംഗത്തിനിരയായി ചികിത്സയിലായിരുന്ന കുട്ടി മരണപ്പെട്ടു.

യുപിയിലെ പ്രതാപ് ഗൗഡിലാണ് 16 വയസ് മാത്രം പ്രായമുള്ള ദളിത് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ്‌ 22 വയസുള്ള പ്രതി വായും കൈയ്യും കെട്ടിയിട്ട് ക്രൂരമായി പീഡിനത്തിനിരയാക്കിയത്. പിന്നീട് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രതി കൃഷിതോട്ടത്തില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. കുട്ടിയെ കാണാതായപ്പോള്‍ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതപ്രായയായ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. ഇരയുടെ അമ്മയുടെ പരാതിയില്‍ പ്രതി അനില്‍ ഗുപ്തയ്ക്കെതിരെ പീഡനം, കൊല എന്നിങ്ങനെ പല വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു അറസ്റ്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *