രാജ്യത്തെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ഡൽഹി മെട്രോ, രാജ്യത്തെ വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്ന സിഐഎസ്എഫിന്റെ തലപ്പത്തേക്ക് ആദ്യമായാണ് ഒരു വനിത എത്തുന്നത്.

1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫിസറായ നിന സിഐഎസ്എഫിൽ സ്പെഷൽ ഡിജിയായി പ്രവർത്തിച്ചു വരികയാണ്. 2021 മുതൽ സിഐഎസ്എഫിന്റെ ഭാഗമാണ്.

ബിഹാർ സ്വദേശിനിയായ നിന, രാജസ്ഥാൻ പൊലീസിൽ ഉയർന്ന പദവി കൈകാര്യം ചെയ്ത ആദ്യ വനിതയുമാണ്. 2013–18 കാലത്ത് അവർ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ ഷീന ബോറ വധം, ജിയാ ഖാൻ ആത്മഹത്യ തുടങ്ങിയ വിവാദമായ പല കേസുകളുടെയും മേൽനോട്ടം വഹിച്ചു.

ബിഹാർ സ്വദേശിനിയായ നീന സിഐഎസ്എഫിന്റെ സ്‌പെഷ്യൽ ഡിജിയായി 2023 ഓഗസ്റ്റ് 31 മുതൽ സേവനമനുഷ്ഠിച്ച് വരികയാണ്. രാജസ്ഥാൻ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ് ഇവർ. കേന്ദ്ര സേനയിൽ ഡയറക്ടർ ജനറലായി ഉയർത്തപ്പെടുന്ന ആദ്യ വനിതയായ നിന 2021 മുതൽ സിഐഎസ്എഫിലാണ് പ്രവർത്തിക്കുന്നത്. അടുത്തവർഷം ജൂലൈ 31ന് വിരമിക്കും.

രാജസ്ഥാനിലെ ഉന്നത പോലീസ് തസ്തികയിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും നിനയ്ക്ക് സ്വന്തമാണ്. 2013 – 2028 വർഷങ്ങളിൽ സിബി ഐ ജോയിൻ്റ് ഡയറക്ടറായിരുന്നപ്പോൾ ഷീന ബോറ വധം, ബോളിവുഡ് നടി ജിയാ ഖാൻ്റെ ആത്മഹത്യ തുടങ്ങിയ വിവാദമായ കേസുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു. ദേശീയ അന്തർദേശീയ തലങ്ങളിലുള്ള നിരവധി ഉയർന്ന കേസുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്തു.

ബിഹാറിൽ നിന്നുള്ള നീന സിംഗ് പട്‌ന വിമൻസ് കോളേജിലും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുമാണ് പഠിച്ചത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനിലെ മെമ്പർ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. നൊബേൽ ജേതാക്കളായ അഭിജിത് ബാനർജി, എസ്തർ ഡഫ്‌ളോ എന്നിവരോടൊപ്പം രണ്ട് ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.

Making history, 1989-batch IPS officer Nina Singh has become the first woman to lead the Central Industrial Security Force (CISF), overseeing airport security, the Delhi Metro, and more.