നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സംസാരിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വര്‍ഷ. കേരളത്തിലെ പൊതു സമൂഹം പക്ഷെ ഗായത്രിക്കൊപ്പം നിന്നു. നവകേരള സദസ്സ് കോട്ടയം പ്രഭാത യോഗത്തില്‍ ഗായത്രി പങ്കെടുത്തപ്പോള്‍ എന്നാണ് ഗായത്രിയോടൊപ്പമുള്ള ചിത്രം പങ്കിട്ട് ശിവന്‍ കുട്ടി കുറിച്ചത്

നേരത്തെ, മന്ത്രി വീണാ ജോര്‍ജ്ജും നടിയെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. ‘സിനിമകളിലെയും സീരിയലിലെയും സാംസ്‌കാരിക പ്രതിനിധാനത്തിന്റെ രാഷ്ട്രീയം പറഞ്ഞ നടി ഗായത്രി വര്‍ഷയ്ക്ക് എതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണ്. നരേന്ദ്ര മോദി സര്‍ക്കാരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള സഖ്യം സാംസ്‌കാരിക രംഗത്തെ എങ്ങനെ ഭരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് നടത്തിയ പ്രസംഗമാണ് ഈ സൈബര്‍ ആക്രമണത്തിന് കാരണം എന്നായിരുന്നു വീണാ ജോര്‍ജ്ജ് പറഞ്ഞത്.