
തൃശൂർ വെളപ്പായയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇ എറണാകുളം സ്വദേശിയായ കെ. വിനോദ് കൊല്ലപ്പെട്ടു. ഒഡിഷയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ രജനീകാന്താണ് ആക്രമിച്ചത്. പാലക്കാട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ തൃശൂര്‍ ആര്‍.പി.എഫിന് കൈമാറും.

ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് രജനീകാന്ത് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഇയാള്‍ സ്ഥിരം മദ്യപാനിയും കാലില്‍ വിരലുകളില്ലാത്ത വിധം ഭിന്നശേഷിക്കാരനുമാണ്. വീഴ്ചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.