കൊച്ചി: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദര പുത്രി അഡ്വ. തുഷാര ജയിംസ് ഹൈക്കോടതി ജഡ്ജിയാകാനുള്ള 11 അംഗ ലിസ്റ്റില്‍ ഇടംപിടിച്ചു
40 ഹൈക്കോടതി അഭിഭാഷകരെ ഇന്റര്‍വ്യു നടത്തിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് 11 അംഗ ലിസ്റ്റ് തയ്യാറാക്കിയത്. ഹൈക്കോടതി അഭിഭാഷകരില്‍ നിന്ന് ഹൈക്കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ഹൈക്കോടതി ചീഫ് എ.ജെ. ദേശായി, ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, മുഹമ്മദ് മുഷ്താഖ് എന്നിവരടങ്ങിയ കോളീജിയം ആണ്. 7 ഒഴിവുകളാണ് ഉള്ളത്.
10 വര്‍ഷം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തവരാണ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. കീഴ്‌കോടതി ജഡ്ജിമാരില്‍ നിന്ന് 4 പേരും ഹൈകോടതി ജഡ്ജിമാര്‍ ആകും. കോളീജിയം സെലക്റ്റ് ചെയ്ത ലിസ്റ്റ് സുപ്രീം കോടതിയിലേക്ക് അയക്കും. അവിടെ നിന്ന് നിയമകാര്യ മന്ത്രാലയത്തിലേക്കും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനു ശേഷമാണ് ഇവരെ ഹൈകോടതി ജഡ്ജിമാരായി നിയമിക്കുന്നത്.
47 ജഡ്ജിമാരാണ് ഹൈകോടതിയില്‍ വേണ്ടത്. നിലവില്‍ 36 ജഡ്ജിമാര്‍ മാത്രമാണ് ഉള്ളത്. അഡ്വക്കേറ്റ് തുഷാര ജയിംസിനെ കൂടാതെ അഡ്വക്കേറ്റുമാരായ മനു, ഈശ്വരന്‍, ഹരിശങ്കര്‍ മേനോന്‍ , വി.എം. ശ്യാംകുമാര്‍ , വി. ശ്രീജ, പി.എം. മനോജ്, ഗിരിജ ഗോപാല്‍, നിഷ ബോസ്, എബ്രഹാം ജോര്‍ജ് എന്നി ഹൈക്കോടതി അഭിഭാഷകരാണ് ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഇടം തേടിയത്.