
മകന്റെയല്ല, മകളുടെ വിവാഹമാണ് ആദ്യം: വിശേഷങ്ങള്‍ പറഞ്ഞ് പാര്‍വതി ജയറാം
മലയാള സിനിമാ കുടുംബങ്ങളില്‍ ഇപ്പോള്‍ വിവാഹത്തിന്റെ സീസണാണ്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണം അതിഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതുപോലെ തന്നെ, നടന്റെ ജയറാമിന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു. കാളിദാസിന്റെ സഹോദരി മാളവികയുടെയും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ജയറാം കുടുംബം.
മുന്‍പൊരിക്കല്‍ ഇതേ യുവാവിനൊപ്പം മാളവിക നില്ക്കുന്ന ഒരു ചിത്രത്തിന് താഴെ ‘അളിയന്’ എന്ന് കാളിദാസ് കമന്റ് ചെയ്തതാണ് അങ്ങനെ ചിന്തിക്കാന്‍ കാരണം. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇന്നലെ, തിരുവനന്തപുരത്ത് നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനെത്തിയ പാര്‍വ്വതി, മക്കളുടെ വിവാഹത്തെക്കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചു.
‘മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
- ലോകകപ്പിന് വേദിയാകാൻ അനന്തപുരിയുടെ ഗ്രീൻഫീഡ് സ്റ്റേഡിയം
- ഒരു വിക്കറ്റ് വിജയവുമായി ഡൽഹിയുടെ തുടക്കം | IPL 2025 LSG Vs DC
- ‘ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ല’; അടിയന്തര പ്രമേയത്തെ തുടർന്ന് മന്ത്രിയുടെ ഉറപ്പ്
- ടൈപ്പിസ്റ്റ്/ഓഫീസ് അറ്റൻഡന്റ് നിയമന നിരോധനം: വിവാദ ഉത്തരവ് പിൻവലിച്ചു
- ശമ്പള പരിഷ്കരണ കമ്മീഷൻ വൈകും; തീരുമാനം എടുത്തിട്ടില്ലെന്ന് കെ.എൻ. ബാലഗോപാൽ