കോഴിക്കോട്: പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുക.

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചിരുന്നു.