കൊച്ചി: കളമശേരി സ്‌ഫോടനത്തിന് ഉത്തരവാദിയാണെന്ന് അവകാശപ്പെട്ട് പോലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് ഉറപ്പിച്ച് പോലീസ്.

ഫേസ്ബുക്കില്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെ കൊടകര പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ഇയാളില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

ഇയാളെ വിശദമായി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. മൊബൈല്‍ ഫോണില്‍ ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊച്ചി തമ്മനം സ്വദേശി ഡൊമിനിക്ക് മാര്‍ട്ടിന്‍ എന്നയാളാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊടകര പോലീസില്‍ കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ ഫേസ്ബുക്കില്‍ വീഡിയോയും പങ്കുവച്ചിരുന്നു.

ഇയാള്‍ യൂടൂബില്‍ നോക്കിയാണ് സ്‌ഫോടക വസ്തു നിര്‍മ്മിക്കാന്‍ പഠിച്ചെന്നാണ് അവകാശപ്പെടുന്നത്. പോലീസില്‍ കീഴടങ്ങുന്നതിന് മുമ്പ് ഇയാള്‍ തന്റെ കുറ്റസമ്മതം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ബോംബ് വെച്ചത് താനെന്നാണെന്ന് വീഡിയോയില്‍ അവകാശപ്പെട്ടു.

സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് പറയുന്നു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയിലൂടെ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാന്‍ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്‌ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേസ്‌ക്ക്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്റെ പേരിലുള്ള ഫേയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായിരുന്നു. അതേസമയം,