19 വയസ്സുകാരിയായ ഗര്‍ഭിണിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു; DYFI നേതാവ് അറസ്റ്റില്‍

പത്തനംതിട്ട തിരുവല്ല പുളിക്കീഴില്‍ ഗര്‍ഭിണിയായ 19 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.

പാര്‍ട്ടിയുടെ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പില്‍ ശ്യാംകുമാറിനെയാണ് (29) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായര്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്.

ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന ശ്യാം കുമാര്‍ ബലാല്‍കാരമായി പീഡിപ്പിച്ചെന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പരാതിയില്‍ പറയുന്നു.

യുവതി പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments