
ബംഗ്ലാദേശിനെതിരായ ആദ്യ ടി-20ഐ പരമ്പരയിൽ മായങ്ക് യാദവ് അരങ്ങേറ്റം കുറിച്ചതോടെ ഇന്ത്യയുടെ നിരയിലേക്ക് മറ്റൊരു തകർപ്പൻ പേസർ കൂടി എത്തിയിരിക്കുകയാണ്. ഐപിഎല്ലിലെ അതിവേഗ ബോളിങ്ങിലൂടെ ആരാധക ശ്രദ്ധ നേടിയ മായങ്ക് യാദവ് രാജ്യാന്തര അരങ്ങേറ്റ മത്സരത്തിൽ ബംഗ്ലദേശ് ബാറ്റർമാരെ വിറപ്പിച്ചിരുന്നു.
ആദ്യ ഓവറിൽ എറിഞ്ഞ് വിക്കറ്റുകളൊന്നും നേടാതെ പിന്നീട് രണ്ടാമത്തെ ഓവറിൽ മഹ്മദുല്ലയെ ഡീപ് പോയിൻ്റിൽ വാഷിങ്ടൻ സുന്ദറിൻ്റെ കൈകളിലെത്തിച്ച് കന്നി വിക്കറ്റും നേടി. മത്സരത്തിലാകെ നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റു നേടി.
“ഫാസ്റ്റ് ബോളർ മായങ്ക് യാദവ് ബംഗ്ലദേശ് ബാറ്റർമാർക്ക് കാര്യമായ തലവേദന സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്ന് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാൻ്റോ പറഞ്ഞു. നെറ്റ്സിൽ സമാനമായ വേഗതയുള്ള ബോളർമാരെ ബംഗ്ലദേശ് ബാറ്റർമാർ സ്ഥിരമായി നേരിടുന്നതാണെന്നും, അതുകൊണ്ട് മായങ്ക് യാദവിൻ്റെ കാര്യത്തിൽ ഞങ്ങൾക്ക് പരിഭ്രാന്തിയൊന്നുമില്ല. പക്ഷേ, മായങ്ക് നല്ല ബോളറാണ്”– ഷാൻ്റോ അവകാശപ്പെട്ടു.