Kerala Government News

എം.ടിയുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ടാഗോറിൽ


എം.ടി. വാസുദേവൻ നായരുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ഡിസംബർ 31ന് ടാഗോർ തിയറ്റർ പരിസരത്ത് നടക്കും.

12 പ്രസാധകർ പങ്കെടുക്കുന്ന പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കേരള സർക്കാർ സാംസ്‌കാരികകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന എം.ടി അനുസ്മരണത്തിന്റെ ഭാഗമായാണ് പുസ്തകപ്രദർശനം.

മാതൃഭൂമി ബുക്‌സ്, മനോരമ ബുക്‌സ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മാളുബെൻ ബുക്‌സ്, ഡി.സി. ബുക്‌സ്, ചിന്ത പബ്ലിക്കേഷൻസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഒലീവ് ബുക്‌സ്, ഗ്രീൻ ബുക്‌സ്, ഹരിതം ബുക്‌സ്, കറണ്ട് ബുക്‌സ് തൃശ്ശൂർ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രസാധകർ.

സാഹിത്യരംഗത്തെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയ എം.ടിയുടെ കഥാ-ലേഖന സമാഹാരങ്ങളും നോവലുകളും തിരക്കഥകളും ഓർമ്മക്കുറിപ്പുകളും ഉൾപ്പെടെ പ്രദർശനത്തിനുണ്ട്. പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *