ഒഹിയോയിൽ നിന്നുള്ള ഒരുസംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മാതാപിതാക്കൾ ഒപ്പം ഇല്ലാതെ 8 വയസുകാരി എസ്യുവി ഓടിച്ചത് 16 കിലോമീറ്ററാണ്. ഷോപ്പിംഗിന് പോകാനാണെത്ര എട്ടുവയസുകാരി കാറെടുത്ത് ഇറങ്ങിയത്. 25 മിനിറ്റ് നേരം കൊണ്ടാണ് ഇത്രയധികം ദൂരം പെൺകുട്ടി സഞ്ചരിച്ചത്. ഒരാൾ കാറുമായി അശ്രദ്ധമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട് വഴിയാത്രക്കാരിയാണ് പോലീസിനെ അറിയിച്ചത്.
ഉടൻതന്നെ പോലീസ് അന്വേഷിച്ച് ഇറങ്ങുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയാണ് വാഹനമോടിക്കുന്നത് എന്ന് അറിയാതെയാണ് വഴിയാത്രക്കാരി പോലീസിനെ വിളിച്ചത്. കാർ പിടികൂടിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തിറങ്ങിയെ ആളെ കണ്ട് പോലീസും ഞെട്ടി. അമ്മയുടെ അനുവാദമില്ലാതെ അവരുടെ നിസ്സാൻ റോഗ് എടുത്താണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. കുട്ടിയെ കാണാനില്ല എന്നും പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി അറിയിച്ചിരുന്നു. 3,500 രൂപയുമായിട്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.