
തിരുവനന്തപുരം: സംസ്ഥാനത്ത് കോടതി ഫീസ് ഉയർത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. റിവിഷൻ ഹരജി ഫീസ് 1500 രൂപയാക്കി വർധിപ്പിച്ചു. കേരളാ കോർട്ട് ഫീസ് നിയമത്തിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഭൂമിയുടെ ഉപയോഗം അനുസരിച്ച് നികുതിയും പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാരിൻറെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. സാമൂഹ്യ സുരക്ഷ പെൻഷൻ 1600 രൂപയായി തുടരും. പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും അടുത്ത സാമ്പത്തിക വർഷം സമയബന്ധിതമായി പെൻഷൻ നൽകുമെന്നും ധനമന്ത്രിപറഞ്ഞു.