Kerala Government NewsNews

പത്രപ്രവർത്തക പെൻഷൻ കൈകാര്യം ചെയ്യാൻ പുതിയ സെക്ഷൻ രുപീകരിച്ചു; വാർഷിക ചെലവ് 35 ലക്ഷം

തിരുവനന്തപുരം: പത്ര പ്രവർത്തക പെൻഷൻ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് പി. ആർ. ഡി യിൽ പുതിയ സെക്ഷൻ രുപീകരിച്ചു. 1 ഡപ്യൂട്ടി ഡയറക്ടർ, 1 സെക്ഷൻ ഓഫിസർ, 2 അസിസ്റ്റൻ്റ് എന്നിങ്ങനെ നാല് തസ്തികകളും പുതിയ സെക്ഷനു വേണ്ടി സൃഷ്ടിച്ചു. നാല് പേർക്ക് ശമ്പളം വകയിൽ മാത്രം വർഷം 35 ലക്ഷത്തിലധികം ചിലവാകും. സെപ്റ്റംബർ ആറിന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് പൊതുഭരണ വകുപ്പും കൈകാര്യം ചെയ്യുന്നത്.

സെപ്റ്റംബർ 4 ലെ മന്ത്രിസഭ യോഗത്തിൽ ആണ് പുതിയ സെക്ഷൻ രുപീകരിക്കാൻ തീരുമാനിച്ചത്. പത്രപ്രവർത്തക പെൻഷൻ കൂടാതെ ഇതര പെൻഷൻ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ ജോലികൾ എന്നിവയും ഈ പുതിയ സെക്ഷൻ കൈകാര്യം ചെയ്യും. വിവര പൊതുജന സമ്പർക്ക (എച്ച് ) എന്നാണ് പുതിയ സെക്ഷൻ്റെ പേര്. സെപ്റ്റംബർ 6 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ൽ താത്കാലികമായി രുപീകരിച്ച സെക്ഷൻ ഇപ്പോൾ സ്ഥിരമാക്കാനും ഉത്തരവിലുണ്ട്. ഇതിനായി നാല് തസ്തികകൾ സൃഷ്ടിച്ചും, ബന്ധപ്പെട്ട വകുപ്പുകൾ നിയമനം നടത്തണമെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടവരവെയാണ് ലക്ഷക്കണക്കിന് തുക ചിലവിട്ട് പുതിയ സെക്ഷൻ സ്ഥിരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയം. സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമ ബത്ത, മറ്റ് അലവൻസുകൾ, പിഎഫ് ലോൺ എന്നിവയിൽ നിയന്ത്രണം തുടരുകയാണ്. ബോണസ് നൽകിയത് ആകട്ടെ തൊഴിലാളി സംഘടനകളുടെ സമ്മർദത്തെ തുടർന്നും. അഞ്ച് ലക്ഷത്തിൽ അധികമുള്ള തുകകൾ പാസാക്കാൻ ട്രെഷറി നിയന്ത്രണവും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *