CinemaNews

വില്ലത്തരം കാണിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ട്ടമാണ്; വെളിപ്പെടുത്തലുമായി കണ്ണൻ പട്ടാമ്പി

മമ്മൂട്ടിയുടെ സ്വഭാവത്തെപ്പറ്റി മനസ്സു തുറന്ന് സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡെയ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

“ മിഷൻ 90 ഡെയ്സിൽ എന്റെ കഥാപാത്രം സഹോദരന് സൈനേഡ് കൊടുക്കുന്നൊരു സീനുണ്ട്. ഞാൻ കരയുന്നൊരു രംഗമുണ്ട്. ഞാൻ പ്രൊഡക്ഷൻ കൺട്രോളറാണല്ലോ, അതുകൊണ്ട് മമ്മൂക്ക എപ്പോളും എന്നോട് ഉടക്കാണ്. ഇയാള് ഉണ്ടാക്കുന്നത് ഞാൻ കാണട്ടെ എന്ന് പറഞ്ഞാണ് സീൻ കാണുന്നത്. മൂപ്പര് ചൂടാവുന്നത് കൊണ്ട് ഞാൻ ഒരു പുച്ഛ ഭാവത്തിൽ നിൽക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വെറുതെ മനുഷ്യരെ വെറുപ്പിച്ച് കൊണ്ടിരിക്കും,ചൊറിയൻ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. നമ്മൾ എന്ത് പറഞ്ഞാലും പുള്ളി കേൾക്കും, വില്ലത്തരം കാണിച്ച് നടക്കുന്നത് പുള്ളിക്ക് ഇഷ്ടമാണ്.

വേറൊരു സിനിമയുടെ കഥ പറയാൻ പോയപ്പോൾ ഓസ്ലർ സിനിമയുടെ കഥയെ കുറിച്ച് സംവിധായകനിൽ നിന്നും അറിഞ്ഞു. അപ്പോൾ അദ്ദേഹമാണത്രേ ഇങ്ങോട്ട് പറഞ്ഞത് വില്ലന്റെ കഥാപാത്രം ഞാൻ ചെയ്യാമെന്ന്. അത്തരമൊരു സ്വഭാവമൊക്കെയാണ് അദ്ദേഹത്തിന്. കണ്ണൻ പട്ടാമ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *