News

മലയാളി നവവധു അമേരിക്കയിൽ മരിച്ചു

മലയാളിയായ നവവധു അമേരിക്കയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകൾ അനിത വള്ളികുന്നേൽ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാലസിൽ മൈക്രൊസോഫ്റ്റ് കമ്പനി എൻജിനീയറായിരുന്നു. ഭർത്താവ് അതുൽ ഡാലസിൽ ഫേസ്ബുക്കിൽ എൻജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

അമ്മ എംസി വത്സല (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, മങ്കട). സഹോദരി: ഡോ. അജിത (അസി.സർജൻ, ഗവ പിഎച്ച്സി, കൂർക്കേഞ്ചരി, തൃശ്ശൂർ). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പേരൂർ സെയ്‌ന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *