Business

സ്ത്രീകൾക്ക് സന്തോഷ വാർത്ത!! സ്വർണ്ണത്തിൻ്റെ വില കുറയും

ഇറക്കുമതി നികുതി 6 ശതമാനമായി കുറച്ചതോടെ സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ 15 ശതമാനമായിരുന്ന ഇറക്കുമതി നികുതി 6 ശതമാനമായാണ് കുറച്ചത്.

9 ശതമാനം നികുതി കുറച്ചത് ഉപഭോക്താക്കൾക്ക് നേട്ടമാണ്. സ്വർണ്ണ കള്ള കടത്ത് കുറയ്ക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഇറക്കുമതി നികുതി കുറച്ചത്.മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വില കുറയും.

15 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് വില കുറയുന്നത്.കാൻസറിനുള്ള 3 മരുന്നുകൾക്കും വില കുറയും. തുകൽ , തുണി , എക്സറേ ട്യൂബുകൾ എന്നിവയ്ക്കും വില കുറയും.

Leave a Reply

Your email address will not be published. Required fields are marked *