Cinema

ധ്യാൻ ശ്രീനിവാസന്റെ ‘ഓശാന’യിലെ ആദ്യ ഗാനം പുറത്ത്

ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമായ ‘ഓശാന’ എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. അൽത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജൻ, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എൻ.വി. മനോജാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നു. കെ.എസ്. ഹരിശങ്കർ ആലപിച്ച ‘നിന്‍ മിഴിയില്‍ വിഴി നട്ട് കണ്‍പീലി ചിമ്മാതെ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

എം.ജെ.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ രവി, അഞ്ജയ വി.വി., ഷാജി മാവേലിക്കര, സബീത ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ജിതിന്‍ ജോസാണ്. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് ടീസറിൽ മനോഹരമായി അവതരിപ്പിക്കുന്നു.

മെൽബിൻ കുരിശിങ്കൽ ഛായാഗ്രഹണവും സന്ദീപ് നന്ദകുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ പ്രദർശനം നവംബർ ആദ്യത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *