
ഐസക്കിനെ കുറ്റപ്പെടുത്തി ബാലഗോപാലിൻ്റെ സാമ്പത്തിക സർവെ
തിരുവനന്തപുരം: തോമസ് ഐസക്കിൻ്റെ കാലത്ത് സംസ്ഥാനത്ത് സാമ്പത്തിക തകർച്ചയെന്ന് സാമ്പത്തിക സർവ്വെ റിപ്പോർട്ട്.
സംസ്ഥാനത്തിൻ്റെ തനത് നികുതി വരുമാനത്തിൻ്റെ വളർച്ച 2017- 18 ൽ 10.66 ശതമാനമെങ്കിൽ 2002- 23 ൽ വളർച്ച 23.36 ശതമാനമായി എന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
സംസ്ഥാന ചരക്ക് സേവന നികുതി, പെട്രോളിയം, മദ്യം എന്നിവയുടെ വിൽപന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാഹന നികുതി, ഭൂനികുതി തുടങ്ങിയവയാണ് തനത് നികുതി വരുമാനത്തിൻ്റെ മുഖ്യ സ്രോതസ്.

ഐസക്കിൻ്റെ കാലത്തെ നികുതി വരുമാനത്തിൻ്റെ വളർച്ച ഇങ്ങനെ; 2017-18 – 10.66 2018-19 – 9.01 2019-20 – 0.63 2020-21 – 5.29.
ബാലഗോപാലിൻ്റെ കാലത്തെ നികുതി വരുമാനത്തിൻ്റെ വളർച്ച ഇപ്രകാരം, 2021-22 22.41 2022-23 23.36. 2013- 14 ൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തനത് നികുതി വരുമാനത്തിൻ്റെ വളർച്ച നിരക്കിൽ വൻ കുതിച്ച് ചാട്ടം ഉണ്ടായി എന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 65.06 ആയിരുന്നു 2013- 14 തനത് നികുതി വരുമാന വളർച്ച നിരക്ക്.
