
എന്തെല്ലാം കോലാഹലങ്ങളായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ കോൺഗ്രസിനെ തകർത്ത് സ്ഥാനമുറപ്പിക്കാൻ ശ്രമിച്ച പി സരിന്റെ പേരാട്ട കഥകൾ. പക്ഷേ പാലക്കാട്ടെ ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. അതാണല്ലോ വോട്ടെണ്ണൽ ദിനത്തിൽ കണ്ടത്. പി സരിൻ തരംഗത്തിലെങ്കിലും പാർട്ടിയെ മുന്നിലേക്ക് എത്തിക്കാമെന്ന് കരുതി സ്വന്തം സ്ഥാനാർത്ഥികളെ ഡമ്മിയാക്കിയ ഇടത് മുന്നണിക്ക് പാലക്കാടൻ ജനത മറുപടി നൽകുകയാണ്. രാഹുൽ മാങ്കൂട്ടത്തിനെ ചേർത്ത് പിടിച്ച് കൊണ്ട്.
കടുത്ത മത്സരമാണ് പാലക്കാട് നടന്നതെന്ന് വോട്ടെണ്ണൽ ലീഡ് വിലയിരുത്തലിലൂടെ വ്യക്തം. ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയമുണ്ടാകുമെന്ന് പറഞ്ഞ് ഫലപ്രഖ്യാപനത്തിൽ പ്രതീക്ഷ പുലർത്തിയ പി സരിന് അടിപതറുന്നു എന്ന തരത്തിലാണ് പാലക്കാട് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ റിസൽറ്റിന്റെ തുടക്കം തന്നെ വ്യക്തമാക്കിയത്.
ഷാഫി തീർത്ത റെക്കോഡിനടുത്തെത്തുന്ന തരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ തരംഗം ഉണ്ടായത്. തുടക്കത്തിൽ ബിജെപിയാണ് ലീഡ് നിന്നതെങ്കിൽ വോട്ടെണ്ണൽ പകുതിയിലെത്തിയപ്പോൾ വിജയം കോൺഗ്രസിനെന്ന സൂചനയാണ് ലഭ്യമായത്. പി സരിൻ വിജയിച്ചില്ലെങ്കിലും സരിൻ തരംഗമുണ്ടായെന്ന് പറഞ്ഞാശ്വസിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമമെങ്കിലും യാതാർത്ഥ്യം മറിച്ചാണ്.
നിലവിൽ ഇടത്മുന്നണിക്ക് ലഭിച്ചതിന്റെ വോട്ടിൽ വളരെ കുറവാണ് ഇത്തവണ ലഭ്യമായിട്ടുള്ളത്. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ അന്ന് മുതൽ പി സരിൻ കാണിച്ച് കൂട്ടിയ ഒന്നും തന്നെ ജനം വിലക്കെടുത്തില്ലെന്നത് വ്യക്തം. അത് മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ ഇത്തവണ നേടിയിരിക്കുന്ന വോട്ട് എൽഡിഎഫിന്റെ നേടിയതിന്റെ ഇരട്ടി എന്നത് കൂടെ പറയുമ്പോൾ രാഹുൽ മാങ്കൂട്ടത്തിന്റെ പക്കൽപോലുമെത്താൻ പി സരിനെ കൊണഅട് സാധിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. അത് മാത്രമല്ല ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കും രാഹുലിന്റെ വരവ് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.
കാരണം പ്രതീക്ഷിച്ച വോട്ടിൽ വലിയ കുറവ് ബിജെപിക്കുണ്ടായിട്ടുണ്ട്. സ്വാഭാവികമായി അങ്ങനെ വോട്ട് കുറയുമ്പോൾ ആ വോട്ടുകൾ യുഡിഎഎഫിനും എൽഡിഎഫിനും വിഭജിച്ചാണ് പോകാറുള്ളത്. പക്ഷേ പി സരിനെന്ന പാർട്ടി ചിഹ്നം പോലുമില്ലാത്ത സഖാവിന് വേണ്ടി ആ വോട്ട് നൽകാൻ പാലക്കാടൻ ജനതയിൽ മടിപ്പുണ്ടാക്കിയിരിക്കണം. യുവനേതാവിൽ പ്രതീക്ഷകൂടെയായതോടെ ഇത്തരം വോട്ടുകൾ കോൺഗ്രസിലേക്കെത്തി എന്നാണ് രാഷ്ട്രീയ വിലയിരുന്നൽ. അങ്ങനെ നോക്കിയാൽ സ്വന്തം സ്ഥാനാർത്ഥികൾക്ക് പോലുമവസരം നൽകാതെ പി സരിനെ സ്ഥാനാർത്ഥിയാക്കിയ ഇടത് മുന്നണിക്ക് പ്രത്യാകിച്ച് ഗുണം ഒന്നുമുണ്ടായിട്ടില്ല എന്ന് വ്യക്തം.
അതേ സമയം കന്നിയങ്കത്തിനിറങ്ങിയ രാഹുൽ മാങ്കൂട്ടം ബിജെപി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിനെ പിന്നിലാക്കി മുന്നിലേക്കെത്തുമ്പോൾ യുഡിഎഫ് ബിജെപി കോട്ടകളിലും സ്ഥാനമുറപ്പിച്ചു എന്ന് തന്നെ മനസ്സിലാക്കാം. പതിനായിരത്തിൽ അധികം വോട്ടുകളുടെ ലീഡാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയിരിക്കുന്നത്. ആദ്യ മത്സരം എന്നതിനാൽ പി സരിനും വളരെ നിർണായകമായ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇത്. തിരഞ്ഞെടുപ്പ് വിജയത്തിൽ പൂർണ ആത്മവിശ്വാസത്തിലായിരുന്നു പി സരിൻ ഇന്ന് രാവിലെ വരെ.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത എൽഡിഎഫിന് തന്നെയെന്നായിരുന്നു എൽഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാർഥി പി സരിൻ വോട്ടെണ്ണൽ ആരംഭത്തിന് തൊട്ടു മുമ്പും പ്രതികരിച്ചത്. ആശങ്കകൾ ഒന്നുമില്ലെന്നും ചില റൗണ്ടിലെ വോട്ടുകൾ എണ്ണുന്നത് പ്രധാനമാണെന്നും പി സരിൻ പറഞ്ഞിരുന്നു. പാർട്ടി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടമാണിതെന്നും പി സരിൻ പറഞ്ഞു.
നഗരസഭാ പരിധിയിൽ ബിജെപി ലീഡ് ചെയ്യും എന്നതിൽ തർക്കമില്ല. എന്നാൽ അവർക്ക് പിന്നിൽ എൽഡിഎഫ് ഉണ്ടാകും. പിരായിരിയിൽ 10,000ത്തലധികം വോട്ടുകൾ പോൾ ചെയ്തിട്ടില്ല. 14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും പി സരിൻ പറഞ്ഞു. പാലക്കാട് താമര വിരിയുമെന്നത് കൃഷ്ണകുമാറിന്റെ പ്രതീക്ഷ മാത്രമാണെന്നും സരിൻ പറഞ്ഞു.
കണ്ണാടിയിലും മാത്തൂരിലും ശ്രീധരനെക്കാൾ പ്രകടനം നടത്താൻ സാധിക്കുമെന്ന് കൃഷ്ണകുമാർ പ്രതീക്ഷിക്കുക പോലും വേണ്ട. ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയമുണ്ടാകുമെന്നും കൃഷ്ണകുമാറിന് മറുപടിയായി സരിൻ പറഞ്ഞിരുന്നു.
പക്ഷേ സരിന്റെ വാക്കിന്റെ അടുത്ത് പോലുമില്ല എൽഡിഎഫിന് കിട്ടിയ വോട്ടു നില എന്നതാണ് യാത്ഥാർത്ഥ്യം. എന്തായാലും ഷാഫി പറമ്പിലിന് ശേഷം ഇന് പാലക്കാടൻ ജനതയെ നയിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടാകുമെന്ന ഉറപ്പാണ് കോൺഗ്രസ് നൽകുന്നത്.