News

CPI(M) ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി; ആറു ജില്ലകളിൽ പുതിയ സെക്രട്ടറിമാർ

തിരുവനന്തപുരം: സിപിഐ (എം) ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. മാർ‌ച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞതോടെ എട്ടിടത്ത് നിലവിലുള്ള സെക്രട്ടറിമാർ‌ തുടർന്നു.

ആറ് ജില്ലകളിൽ പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. ഇന്ന് തൃശൂർ ജില്ലാ സമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനങ്ങൾ അവസാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്.

38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് പാർ‌ട്ടി കടക്കുന്നത്. 24-ാം പാർടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്നാട് മധുരയിലാണ്.

സിപിഎം ജില്ലാ സെക്രട്ടറിമാർ

  • തിരുവനന്തപുരം – വി ജോയി
  • കൊല്ലം – എസ് സുദേവൻ
  • പത്തനംതിട്ട – രാജു എബ്രഹാം
  • ഇടുക്കി – സി വി വർഗീസ്
  • ആലപ്പുഴ – ആര്‍ നാസർ
  • കോട്ടയം – എ വി റസൽ
  • എറണാകുളം – സി എൻ മോഹനൻ
  • തൃശൂർ – കെ വി അബ്ദുൾ ഖാദർ
  • പാലക്കാട് – ഇ എൻ സുരേഷ് ബാബു
  • മലപ്പുറം – വി പി അനിൽ
  • വയനാട് – കെ റഫീഖ്
  • കോഴിക്കോട് – എം മെഹബൂബ്
  • കണ്ണൂർ – എം വി ജയരാജൻ
  • കാസര്‍ഗോഡ് – എം രാജഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *