Sports

വനിതാ സീനിയർ ഫുട്ബോൾ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപ്

മുൻ അന്താരാഷ്‌ട്ര താരം ചാവോബ ദേവിക്ക് പിൻഗാമിയായാണ് സന്തോഷ് കശ്യപ് എത്തുന്നത്.ഒക്ടോബർ 17 മുതൽ 30 വരെ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന സാഫ് വനിതാ ചാമ്പ്യൻഷിപ്പാണ് കശ്യപിൻ്റെ ആദ്യ ചുമതല.

ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിനായി 29 അംഗ സംഘം സെപ്റ്റംബർ 20 മുതൽ ഗോവയിൽ ക്യാമ്പ് ചെയ്യും.കശ്യപിൻ്റെ സഹപരിശീലകനായി പ്രിയ പി.വിയും ഗോൾകീപ്പർ കോച്ചായി രഘുവീർ പ്രവീൺ ഖനോൽക്കറും ഉണ്ടാകും.

ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര താരമായ കശ്യപിന് ഐ-ലീഗിൽ ഒരു ദശാബ്ദത്തോളം പരിശീലനസ്ഥാനംവഹിച്ചുള്ള പരിചയമുണ്ട്. 58 കാരനായ അദ്ദേഹം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെയും ഒഡീഷ എഫ്‌സിയുടെയും അസിസ്റ്റൻ്റ് കോച്ചായിരുന്നു.ആദ്യ വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള മഹാരാഷ്ട്ര U19 വനിതാ ടീമിനെ പരിശീലിപ്പിച്ചാണ് കശ്യപ് തൻ്റെ പരിശീലനം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *