CrimeNews

യുവാവിനെ കുത്തിക്കൊന്ന കുട്ടികൾ ലഹരിക്ക് അടിമകൾ

തൃശൂർ വടക്കുനാഥ ക്ഷേത്ര മൈതാനത്ത് യുവാവിനെ കുത്തിക്കൊന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരും ലഹരിക്ക് അടിമകൾ. ഇന്നലെ പുതുവർഷ തലേന്ന് രാത്രിയിലാണ് 14 വയസ്സുകാരായ രണ്ടുപേർ ചേർന്ന് 30 വയസ്സുകാരനായ ലിവിൻ എന്ന യുവാവിനെ കുത്തിവീഴ്ത്തിയത്.

വിദ്യാർഥികളുടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം. സഹപാഠിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് സ്‌കൂളിൽ നിന്ന് ഇവരെ പുറത്താക്കിയിരുന്നു. വിദ്യാർഥികൾ കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇന്നലെ കൊല്ലപ്പെട്ട യുവാവുമായി തർക്കത്തിലായത്. ഇതിൽ ഒരാളുടെ പിതാവ് ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നുണ്ട്. സ്‌കൂൾ വിദ്യാർഥികൾ രണ്ട് പെൺകുട്ടികൾക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെൺകുട്ടികളുമായ ഇരുട്ടത്ത് പോകുന്നത് ലിവിൻ ചോദ്യം ചെയ്തു. ഇതിന്റെ പേരിലായിരുന്നു തർക്കം.

ഇതിനിടെയാണ് വിദ്യാർഥികൾ കുത്തിയത്. 14 വയസുള്ള രണ്ട് വിദ്യാർഥികളാണ് ആക്രമിച്ചത്. കുത്തേറ്റ് വീണ ലിവിനെ കൂടെയുണ്ടായിരുന്ന വനിത സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപെട്ട ലിവിനുമായി വിദ്യാർത്ഥികൾക്ക് മുൻ പരിചയം ഉണ്ടോ എന്നുള്ള കാര്യം പരിശോധിച്ചു വരികയാണെന്ന് ആർ. ഇളങ്കോ ഐ. പി. എസ്. വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരത്തിന്റെ ഭാഗമായി നഗരത്തിലാകെ പൊലീസ് നിരീക്ഷണം ശക്തമായിരിക്കെയാണ് നഗര മധ്യത്തിലെ കൊലപാതകം

Leave a Reply

Your email address will not be published. Required fields are marked *