‌‌‌‌എയ്ഡ്സ് രോ​ഗിയായ ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി ; 49 കാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

പുനലൂർ : 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ . പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഡിസ്ട്രിക്ട് ജഡ്‌ജി ടി.ഡി.ബൈജുവാണ് ശിക്ഷ വിധിച്ചത്.


2020ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത് . എച്ച്ഐവി ബാധിതനായി ചികിത്സയിലായിരുന്ന കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു എന്നതാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി കഠിനതടവും വിധിച്ചിട്ടുണ്ട്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും ഹാജരാക്കി. തെന്മല പൊലീസ് ഇൻസ്പെക്‌ടർ എം.ജി.വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഇരയായ കുട്ടിക്ക് ലീഗൽ സർവീസസ് അതോറിറ്റി 1,00,000 രൂപ നഷ്ടപരിഹാരം നൽകാനും വിധിയിൽ നിർദേശമുണ്ട്. ഇന്ത്യയിൽ തന്നെ അത്യപൂർവമായതും ഹീനവും നിന്ദ്യവുമാണ് ഈ കേസിന് ആസ്‌പദമായ സംഭവങ്ങളെന്നു കോടതി നിരീക്ഷിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments