ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി; സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാം

ലക്ഷ്വദീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി. മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാനാണ് ശിപാർശ. സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ് വിമാനത്താവളം രൂപകല്‍പന ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പെയിൻ സജീവമാണ്.

2026 മാർച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് ലക്ഷ്യം.

പ്രധാനമന്ത്രി ദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ പോലും ക്യാമ്പെയിന്റെ ഭാഗമായിരിക്കുകയാണ്.അഗത്തി, ബങ്കാരം പോലുള്ള ചെറു ഹെലി, വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഇവിടേയ്‌ക്ക് സർവീസുള്ളത്.2018ൽ ആരംഭിച്ച ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments