
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- ഗില്ലിന്റെ ചെറിയ പിഴവിന് ബിസിസിഐക്ക് 250 കോടി നഷ്ടം വരുമോ?
- ‘അധികാരത്തിലിരിക്കുന്നത് പെണ്ണാവുമ്പോ ചിലർക്ക് ഉശിര് കൂടും’; മന്ത്രി വീണ ജോർജിന് പിന്തുണയുമായി പി.പി ദിവ്യ
- കേരളത്തിൽ മറവിരോഗികളുടെ എണ്ണത്തിൽ വൻ വർധന; എട്ട് വർഷത്തിനിടെ വർധന ആറിരട്ടിയിലധികം
- ആ കാര്യത്തിലും വീണ ജോർജിന് റെക്കോർഡ്! നാല് വർഷത്തിനിടെ 3 മന്ത്രി മന്ദിരങ്ങൾ; ഖജനാവിൽ നിന്ന് ഒഴുകിയത് ലക്ഷങ്ങൾ
- അമേരിക്ക പാർട്ടി: ഇലോൺ മസ്ക് പുതിയ പാർട്ടി രൂപീകരിച്ചു