
News
സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകൾ ഉള്ള സ്കൂളുകൾക്ക് ജൂൺ 6ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധിയായിരിക്കും.
