CrimeNews

പകൽ സർവേ എന്ന് പറഞ്ഞു വന്നു, രാത്രി കത്തി കാട്ടി മാല മോഷ്ടിച്ചു

Story Highlights
  • തിരുവനന്തപുരത്ത് മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം നെടുങ്കാടിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച. വയോധികർ മാത്രമുള്ള വീട്ടിൽ രാത്രിയെത്തിയാണ് കവർച്ച നടത്തിയത്. യുവതി ഉൾപ്പടെ മൂന്നുപേരെ മണിക്കൂറുകൾക്കകം കരമന പൊലീസ് പിടികൂടി.

മണക്കാട് സ്വദേശി അനീഷ്, പേരകം സ്വദേശി അജിത് ഭാര്യ കാർത്തിക എന്നിവരാണ് പിടിയിലായത്. ഇതേ വീട്ടിൽ സർവേ എന്ന വ്യാജേന സംഘം ഇന്നലെ ഉച്ചയ്ക്ക് എത്തിയിരുന്നു. ബാഗ് മറന്നുവച്ചെന്ന് പറഞ്ഞാണ് രാത്രി വീട്ടിലെത്തിയത്. പിന്നീട് വയോധികരെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു കടന്നുകളയുകയായിരുന്നു.

പോലീസില്‍ അറിയിച്ചയുടനെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാല് മണിക്കൂറിനുള്ളില്‍ തന്നെ ഇവർ പിടിയിലാകുകയായിരുന്നു. ഇതിനിടയ്ക്ക് ഇവർ ഈ മാല വിറ്റ് നാടുവിടുന്നതിനും ശ്രമം നടത്തിയിരുന്നു.