ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു.
കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ഭർത്താവ് അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു. അമൽ റെജി ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശിയാണ്. ഇയാളെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.
അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
- സർക്കാർ അതിഥി മന്ദിരങ്ങളുടെ വാടക കൂട്ടി ; നവീകരണ ശേഷമുള്ള നടപടിയെന്ന് ടൂറിസം വകുപ്പ്
- അവസരവാദിയായ സരിനെതിരെ സി പി എമ്മിന് തുറന്ന കത്തെഴുതി വീണ എസ് നായർ
- വിരമിച്ച ചീഫ് സെക്രട്ടറിക്ക് 94,500 രൂപ ക്ഷാമബത്ത
- GST വകുപ്പ് നിശ്ചലാവസ്ഥയില്‍; ഒഴിഞ്ഞുകിടക്കുന്നത് 200 തസ്തികകള്‍
- പാർട്ടി കൈവിട്ടു; പിപി ദിവ്യ രാജിവെച്ചു