ഷിക്കാഗോ: അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു.
കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ഭർത്താവ് അമൽ റെജി മീരയെ വെടി വയ്ക്കുകയായിരുന്നു. അമൽ റെജി ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശിയാണ്. ഇയാളെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു.
മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.
അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
- കിലിയന് എംബാപ്പെക്കെതിരായ ബലാത്സംഗ ആരോപണം: പ്രതികരിച്ച് താരം
- രത്തന് ടാറ്റയ്ക്ക് പിന്നാലെ ‘ഗോവ’ പോയിട്ടില്ല, മരണ വാര്ത്ത വ്യാജം
- ശ്രീനാഥ് ഭാസിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
- മറുനാടൻ ഷാജന്റെ പരാതിയില് അൻവറിനെതിരെ കേസ്
- ‘അതൊരു ബ്രില്ലിയൻറ് മൂവിയാണ്’; താരരാജാക്കന്മാരുടെ ചിത്രത്തെ പ്രശംസിച്ച് ജോബി ജോർജ്