
News
ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം -സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
പതിനഞ്ച് ദിവസത്തിലേറെയായി തുടരുന്ന ആശാ വർക്കർമാരുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരം അടിയന്തരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രകടനം നടത്തി.
കൺവീനർ എം എസ് ഇർഷാദ്, പി എൻ മനോജ്കുമാർ, എസ് പ്രദീപ്കുമാർ, എം എസ് മോഹനചന്ദ്രൻ, കെ എം അനിൽകുമാർ, എ സുധീർ, ജി ആർ ഗോവിന്ദ്, ആർ രഞ്ജിഷ് കുമാർ, നൗഷാദ് ബദറുദ്ദീൻ, സജീവ് പരിശവിള, എൻ സുരേഷ് കുമാർ, സുശീൽ കുമാരി, ദീപ വി ഡി, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, ജി എസ് കീർത്തി നാഥ്, എം ജി രാജേഷ്, ജി രാജേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.