
തിരുവനന്തപുരം ജില്ലയിൽ കുടുംബത്തിലെ അഞ്ച് പേരെ ആക്രമിച്ച് കൊലപ്പെടുത്തി 23 വയസ്സുകാരൻ. പെൺ സുഹൃത്തിനെയും ഇയാൾ ആക്രമിച്ചതായാണ് വിവരം. ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തി സഹോദരിയെ കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയായിരുന്നു. മൂന്നുപേരുടെ മരണം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് ആണ് സംഭവം. വെഞ്ഞാറമ്മൂട് സ്വദേശി അസ്നാന് (23) ആണ് പൊലീസില്‍ കീഴടങ്ങിയത്. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്. വീട്ടുകാരെയും പെൺ സുഹൃത്തിനെയും ആക്രമിച്ചു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
താന്‍ കൂടുതല്‍ പേരെ ആക്രമിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
ആറ് പേരെ ആക്രമിച്ചുവെന്ന ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് പൊലീസിനോട് അസ്നാന് നല്‍കിയിരിക്കുന്നത്.
വെഞ്ഞാറമ്മൂട്ടില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളേയും ആക്രമിച്ചുവെന്നാണ് പ്രതി പൊലീസിന് നല്കിയ വിവരം.
അസ്നാനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതി പറഞ്ഞിരിക്കുന്ന മറ്റ് സ്ഥലങ്ങളിലേക്കും പൊലീസ് എത്തി പരിശോധന നടത്താനിരിക്കുകയാണ്.