Kerala Government News

മന്ത്രിമാർക്ക് വിദേശയാത്രക്ക് നിയന്ത്രണങ്ങൾ ഇല്ലെന്ന് കെ.എൻ. ബാലഗോപാൽ

സാമ്പത്തിക ബുദ്ധിമുട്ട് തരണം ചെയ്യാൻ നികുതി പിരിവ് ഊർജിതപ്പെടുത്തിയും അനാവശ്യ ചെലവുകൾ ഒഴിവാക്കിയും മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ചെലവ് ചുരുക്കലിൻ്റെ ഭാഗമായി മന്ത്രിമാർക്ക് വിദേശയാത്ര നടത്തുന്നതിന് നിയന്ത്രണങ്ങൾ ഇല്ലെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് മുഖ്യമന്ത്രി ഉൾപ്പെടെ 9 മന്ത്രിമാർ വിവിധ രാജ്യങ്ങളിൽ വിദേശയാത്ര നടത്തിയിരുന്നു.

മന്ത്രി. വി.എൻ. വാസവൻ്റെ ജോർദാൻ യാത്ര ഔദ്യോഗിക യാത്ര ആയിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാരുടെ യാത്രകൾ എല്ലാം സ്വകാര്യ സന്ദർശനങ്ങൾ ആയിരുന്നു. കുടുംബ സമേതം ആയിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും സ്വകാര്യ യാത്രകൾ.

Ministers have no restrictions on foreign travel says K.N.Balagopal

മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും വിദേശയാത്രക്ക് ചെലവ് കോടികള്‍

Leave a Reply

Your email address will not be published. Required fields are marked *