നോമ്പ് കഞ്ഞിയിൽ വിഷം ചേർത്ത് വയോധികയെ കൊലപ്പെടുത്തിയ പ്രതികള്‍ കുറ്റക്കാർ

Nabeesa Murder case faseela and husband basheer guilty

പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകനും ഭാര്യയും കുറ്റക്കാർ. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

എട്ടു വർഷത്തെ വിചാരണയ്കു ശേഷമാണ് വിധിയെത്തുന്നത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ നാളെ വിധിക്കും.

പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ചാക്കിൽകെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

നേരത്തെ ഭർതൃപിതാവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി ഫസീലയെ ഒറ്റപ്പാലം കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. മുൻ വൈരാഗ്യത്തിൻറെ പേരിലായിരുന്നു കൊലപാതകവും കൊലപാതക ശ്രമവും നടന്നത്.

ബന്ധുവീടുകളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഫസീല. ഇക്കാര്യം മറച്ചുവെക്കുന്നതിനുവേണ്ടിയാണ് ഇവർ നബീസയെ കൊലപ്പെടുത്തകയും ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും. ഭർത്താവിന്റെ മാതാവിന്റെ മരണത്തിലും ദുരൂഹതകളുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments