
കൊച്ചിയിൽ സീരിയൽ ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ സിനിമ-സീരിയൽ നടന്മാർക്കെതിരെ കേസെടുത്തു. ബിജു സോപാനം, ശ്രീകുമാർ എന്നിവർക്കെതിരെയാണ് നടിയുടെ പരാതി. ഇൻഫോപാർക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി ഹേമകമ്മിറ്റി റിപ്പോർട്ട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കെമാറിയിട്ടുണ്ട്. ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.
ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ ഷൂട്ടിങിനിടെയാണ് സംഭവം. അതേ സീരിയലിൽ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ ഒരാൾ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് അറിയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടി മൊഴി കൊടുത്തിരുന്നു. ഇവരുടെ നിർദേശ പ്രകാരമാണ് ഇൻഫോ പാർക്ക് പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.