കന്യാകുമാരി: സംശയംകാരണം ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന് മൂന്ന് കഷണങ്ങളാക്കി. ശരീരഭാഗങ്ങൾ കഴുകി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതിനിടെ പിടിയിലായി. കന്യാകുമാരി അഞ്ചുഗ്രാമം സ്വദേശിനി മരിയ സന്ധ്യയെന്ന മുപ്പത് വയസ്സുകാരിയാണ് കാല്ലപ്പെട്ടത്. ഭർത്താവ് മാരിമുത്തു (35) വിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഷണങ്ങളാക്കി ബാഗിൽ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയുടെ പെരുമാറ്റത്തെ ചൊല്ലി ഇരുവർക്കും തമ്മിൽ പലപ്പോഴും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജോലി സ്ഥലത്തു നിന്ന് വീട്ടിലെത്തിയ മരിയ സന്ധ്യയെ മാരിമുത്തു വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം മൂന്ന് കഷണങ്ങളാക്കി ബാഗിലാക്കി കഴുകി, വീട്ടിൽ നിന്ന് മാറ്റുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. നാട്ടുകാരുടെ വിവരത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മാരിമുത്തുവിനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
സംഭവം ഇങ്ങനെ:
ഭാര്യയുടെ പെരുമാറ്റത്തിൽ മാരിമുത്തുവിന് സംശയം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ മിക്കപ്പോഴും തർക്കമുണ്ടായിരുന്നു. കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാൻ ആവശ്യപ്പെട്ട മാരിമുത്തു ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിച്ച് ബാഗിലാക്കി കഴുകിയ ശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ബാഗുമായി ഇയാൾ വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിടിവീണത്.
നാട്ടുകാർ മാരിമുത്തുവിനെ തടഞ്ഞുവെയ്ക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടരുകയാണ്. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.
അഞ്ച് മാസം മുൻപാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചുഗ്രാമത്തിൽ താമസത്തിനെത്തിയത്. തൂത്തുക്കുടിയിൽ മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. ഭാര്യയുടെ പെരുമാറ്റത്തിൽ മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ അടിക്കടി തർക്കങ്ങളും ഉണ്ടാകുകയും മരിയ സന്ധ്യയുമായി ബന്ധം വേണ്ടെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു.
മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ മാരിമുത്തുവിനെ തടഞ്ഞുവെയ്ക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ബാഗിനുള്ളിൽ മൃതദേഹം കണ്ടവിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.