ഉക്രെയ്ന്; ട്രംപ് അധികാരത്തില്‍ എത്തുന്നതോടെ റഷ്യയുടെ യുദ്ധം അവസാനിക്കുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. ഇപ്പോള്‍ വൈറ്റ് ഹൗസിനെ നയിക്കുന്ന ടീമിന്റെ നയങ്ങള്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഉറപ്പാണ്. ഇതാണ് അവരുടെ സമീപനമെന്നും സെലന്‍സ്കി വ്യക്തമാക്കി. യുദ്ധം അവസാനിക്കുമെന്നത് ഉറപ്പാണ്. പക്ഷേ, കൃത്യമായ തീയതി ഞങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ ഇത്തര ത്തിലൊരു ആശയവിനിമയം നടത്തിയെന്ന് സെലെന്‍സ്കി വ്യക്തമാക്കി. 2022 ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഉക്രെയ്നിന് നല്കിയ പതിനായിരക്കണക്കിന് ഡോളറിന്റെ സഹായത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തി ലുടനീളം ട്രംപ് വിമര്‍ശിച്ചിരുന്നു.
എന്നാല്‍ എങ്ങനെയെന്ന് വിശദീകരിക്കാതെ 24 മണിക്കൂറിനുള്ളില്‍ സംഘര്‍ഷം പരിഹരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഫ്ലോറിഡയിലെ പാം ബീച്ചില്‍ വെച്ച് റഷ്യയിലും ഉക്രെയ്നിലും ഞങ്ങള്‍ വളരെ കഠിനമായി പ്രവര്‍ത്തിക്കാന്‍ പോകുകയാണെ ന്നും യുദ്ധം നിര്‍ത്തണമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.