പാരീസ്: ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധ നടപടിയുമായി യൂറോപ്യന്‍ യൂണിയന്‍. ഫലസ്തീന്‍ പ്രദേശങ്ങളില്‍ അക്രമത്തിന് ആക്കം കൂട്ടുന്നതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
28 അക്രമാസക്തരായ കുടിയേറ്റക്കാര്‍ക്കെതിരെ ഫ്രാന്‍സ് ഇതിനകം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു, യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്താലാണ് നടപടി. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും തീവ്രവാദ കുടിയേറ്റക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.